നേപ്പാൾ : നേപ്പാളിൽ വ്യാജ മതപരിവർത്തനം ആരോപിച്ച് ക്രൈസ്‌തവ പ്രാർത്ഥനാലയം പോലീസ് സീൽ ചെയ്തു. ഹിന്ദു സംഘടനയിലെ അംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്നാണ് പള്ളി സീൽ ചെയ്തത്.
സഭ പാവപ്പെട്ട ഹിന്ദുക്കളെ പ്രലോഭിപ്പിച്ച് ക്രിസ്ത്യാനികളാക്കി മാറ്റുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി സംഘർഷാവസ്ഥ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും അതിന് സാധിക്കാത്തതിനാൽ നിയമപരമായ രേഖകളൊന്നുമില്ലാത്ത പള്ളി സീൽ ചെയ്യുകയായിരുന്നു

Comments are closed.