ന്യൂയോർക്ക് : ചൊവ്വയിലേക്ക് സ്‌പേസ് എക്‌സിൻ്റെ ആദ്യത്തെ ആളില്ലാ പേടകം രണ്ട് വർഷത്തിനുള്ളിൽ വിക്ഷേപിക്കുമെന്ന് ഇലോൺ മസ്‌ക്. പ്രശ്‌നങ്ങളില്ലാതെ ചൊവ്വയിൽ ഇറങ്ങാൻ കഴിയുമോയെന്ന് പരിശോധിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം.
ഇത് വിജയിച്ചാൽ നാല് വർഷത്തിനുള്ളിൽ മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ചൊവ്വ ദൗത്യം ആരംഭിക്കുമെന്ന് മസ്‌ക് എക്‌സിലൂടെ അറിയിച്ചു.
ഏകദേശം 20 വർഷത്തിനുള്ളില്‍ ഒരു സ്വയം-സുസ്ഥിര നഗരം ചൊവ്വയില്‍ നിർമ്മിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങളെന്നും ഇലോണ്‍ മസ്ക് പറഞ്ഞു.
