കല്പറ്റ : വയനാട്, വിലങ്ങാട് ഉരുൾപൊട്ടൽ മേഖലകളിൽ ദുരിതാശ്വാസ പുനരധിവാസ പ്രവർത്തന ഏകോപനത്തിനായി കേരള കത്തോലിക്കാ സഭ കല്പറ്റയിൽ സഭയുടെ ഓഫീസ് ആരംഭിച്ചു.
ഷംഷാദ് മരയ്ക്കാർ ഉദ്ഘാടനം നിർവഹിച്ചു. ഫാ. ജേക്കബ് മാവുങ്കൽ സ്വാഗതം ആശംസിച്ചു. ദുരന്തത്തെത്തുടർന്ന് ഇതുവരെ നടത്തിയ അടിയന്തിര ഇടപെടലുകളും ലഭ്യമാക്കിയ സഹായധനമുൾപ്പടെയുള്ള പ്രവർത്തനങ്ങളും വിലയിരുത്തുകയും ഭാവിപ്രവർത്തനങ്ങളുടെ മുൻഗണനകളും പ്രവർത്തന പ്ലാനും തയ്യാറാക്കുകയും ചെയ്തു.
