തിരുവനന്തപുരം : ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുനമർദ്ദം അടുത്ത 2-3 ദിവസത്തിനുള്ളിൽ പശ്ചിമ ബംഗാൾ, ഒഡിഷ, തീരത്തിനു സമീപം തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത.
തുടർന്നുള്ള 3-4 ദിവസത്തിനുള്ളിൽ കരയിൽ പ്രവേശിച്ചു പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, ജാർഖണ്ഡ്, ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാനാണ് സാധ്യതയെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. കേരളത്തിൽ എല്ലാ ജില്ലകളിലും ഇടവിട്ടുള്ള ഒറ്റപ്പെട്ട മഴ തുടരും. വരും ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ കൂടുതൽ മഴ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.
