Ultimate magazine theme for WordPress.

അനധികൃത തൊഴിലാളികൾ: ബ്രിട്ടനിൽ പൊലീസിന്റെ വ്യാപക തിരച്ചിൽ

ലണ്ടൻ : ബ്രിട്ടനിൽ ജോലി ചെയ്യുന്ന അനധികൃത തൊഴിലാളികളെ കണ്ടെത്താൻ കെബിഎ ഉദ്യോഗസ്ഥരും പൊലീസും വ്യാപക തിരച്ചിൽ. പ്രധാനമായും റസ്‌റ്ററന്റുകൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്. അനധികൃത തൊഴിലാളികളെ ജോലിക്ക് വെച്ചതിനെ തുടർന്ന് മലയാളികളടക്കം ഉടമസ്ഥരായുള്ള നിരവധി ഇന്ത്യൻ റസ്‌റ്ററൻ്റുകൾക്ക് വൻ തുകയാണ് പിഴ.

ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ്റ് പുറത്തുവിട്ട രേഖകൾ പ്രകാരം റസ്‌റ്ററന്റുകൾക്കാണ് കൂടുതൽ കേസുകൾ. സ്‌റ്റഡി വീസ, പോസ്‌റ്റ് സ്‌റ്റഡി വീസ, വിവിധ വർക്ക് വീസകൾ എന്നിവ കാലഹരണപ്പെട്ടിട്ടും യുകെയിൽ നിന്നും മടങ്ങാതെ ഒളിവിൽ നിന്ന് ജോലി ചെയ്യുന്നവരെയാണ് തിരച്ചിലിൽ പിടികൂടുന്നത്. പെട്ടെന്ന് ജോലി കിട്ടാനുള്ള സാധ്യതയാണ് ഇവരെ റസ്‌റ്ററൻ്റുകളിൽ ജോലിക്ക് എത്താൻ പ്രേരിപ്പിക്കുന്നത്.

Sharjah city AG
Leave A Reply

Your email address will not be published.