കീവ് : ഉക്രെയ്ൻ സർക്കാർ പുനഃസംഘടനയ്ക്കു മുന്നോടിയായി വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ രാജിവച്ചു. എന്നാല്‍ രാജിയുടെ കാരണം വ്യക്തമാക്കിയിട്ടില്ല. മറ്റ് നാല് കാബിനറ്റ് മന്ത്രിമാർകൂടി രാജി സമർപ്പിച്ചിട്ടുണ്ട്.
റഷ്യൻ അധിനിവേശത്തിനു ശേഷമുള്ള ഏറ്റവും വലിയ പുനസംഘടനയാണ് നടക്കാൻപോകുന്നതെന്നാണ് റിപ്പോർട്ട്. സർക്കാരില്‍ പുനഃസംഘടനയുണ്ടാവുമെന്ന് പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി കഴിഞ്ഞ ആഴ്ച സൂചന നല്‍കിയിരുന്നു.
