Ultimate magazine theme for WordPress.

പ്രധാനമന്ത്രിക്ക് വ്യക്തമായ മതവിശ്വാസം വേണമെന്ന് സർവേ റിപ്പോർട്ട്

ഡൽഹി: പ്രധാനമന്ത്രി തങ്ങളുടേതിന് സമാനമായ മതവിശ്വാസം കാത്തുസൂക്ഷിക്കുന്ന വ്യക്തിയായിരിക്കണമെന്ന് ഇന്ത്യയിലെ 81 ശതമാനത്തോളം പേരും അഭിപ്രായപ്പെട്ടതായി സർവേ റിപ്പോർട്ട്. പ്രായപൂർത്തിയായവരില്‍ പ്യു റിസേർച്ച് സെന്റർ (പിഇഡബ്ല്യു) നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മതപരമായ വിശ്വാസങ്ങള്‍ പങ്കുവെക്കുന്നവർക്കൊപ്പം തങ്ങളുടെ നേതാവ് നിലകൊള്ളണമെന്നും വലിയ വിഭാഗം ആഗ്രഹിക്കുന്നു. 35 രാജ്യങ്ങളിലായാണ് പിഇഡബ്ല്യു സർവേ നടത്തിയത്. 53,000 പേർ സർവെയുടെ ഭാഗമായി.

സർവേയില്‍ സാമാനമായ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചവരുടെ സംഖ്യ ഏറ്റവും കൂടുതല്‍ തെക്കൻ ഏഷ്യ, തെക്കുകിഴക്കൻ ഏഷ്യ, ആഫ്രിക്കൻ രാജ്യങ്ങളിലാണ്. നോർത്ത് അമേരിക്കയിലും യൂറോപ്പിലുമാണ് കുറവ്. തെക്കൻ അമേരിക്കയില്‍ അഭിപ്രായം രേഖപ്പെടുത്തിയവർ .കുറവുമല്ല, കൂടുതലുമല്ലെന്നാണ് സർവെ വ്യക്തമാക്കുന്നത്. ഏഷ്യൻ രാജ്യങ്ങളില്‍ തന്നെ സമാന കാഴ്ചപ്പാട് പങ്കുവച്ചവരുടെ എണ്ണം സാമ്പത്തികമായി മുൻപന്തിയിലുള്ള ജപ്പാൻ, തെക്കൻ കൊറിയ എന്നീ രാജ്യങ്ങളേക്കാള്‍ പിന്നിലാണ്.

സർവേയില്‍ പങ്കെടുത്ത ഇന്ത്യക്കാരില്‍ 79 ശതമാനം പേരും തങ്ങളുടെ വിശ്വാസത്തില്‍ നിന്ന് വിഭിന്നമാണെങ്കിലും പ്രധാനമന്ത്രിക്ക് വ്യക്തമായ മതവിശ്വാസം ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. അമേരിക്കയില്‍ ഇത് 48 ശതമാനമാണ്. ഫിലിപ്പീൻസില്‍ 86 ശതമാനം ആളുകള്‍ക്കും സമാന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സിംഗപൂരില്‍ ഇത് 45 ശതമാനവും സ്വീഡനില്‍ കേവലം ആറ് ശതമാനവും മാത്രമാണ്.

Sharjah city AG
Leave A Reply

Your email address will not be published.