Ultimate magazine theme for WordPress.

ഫിലഡൽഫിയയിൽ മാഷർ സ്ട്രീറ്റ് ഇടവക സൺഡേ സ്‌കൂൾ വർഷം ഉദ്ഘാടനം നടന്നു

ഫിലഡൽഫിയ : സെൻ്റ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഓഫ് ഫിലഡൽഫിയയിലെ മാഷർ സ്ട്രീറ്റ് ഇടവകയുടെ നേതൃത്വത്തിൽ കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ സൺഡേ സ്‌കൂൾ വർഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ബിസ്‌മി മറിയം വർഗീസ് സ്വാഗതം അറിയിച്ചു. റവ. ജോൺസൺ സി. ജോൺ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയും പുതിയ അധ്യയനവർഷത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. റവ. ഡോ. ജോൺ കുട്ടികൾക്കുള്ള സൺഡേ സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു. ജെയ്‌സി ജോൺ പ്രസംഗിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.