ന്യൂഡൽഹി : രക്ഷാദൗത്യത്തിനിടെ അടിയന്തര ലാൻഡിങ് നടത്താൻ ശ്രമിച്ച ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് അറബിക്കടലിൽ പതിച്ചു. ഹെലികോപ്റ്ററിലെ മൂന്നു കോസ്റ്റ് ഗാർഡ് (ഐസിജി) അംഗങ്ങളെ കാണാതായി.
ഗുജറാത്തിലെ പോർബന്തർ തീരത്തുനിന്നു 45 കിലോമീറ്റർ അകലെ ടാങ്കറിനുള്ളിൽ പരിക്കേറ്റു കിടക്കുന്ന കോസ്റ്റ് ഗാർഡ് അംഗത്തെ രക്ഷിക്കുന്നതിനാണ് ഹെലികോപ്റ്റർ വിന്യസിച്ചത്. തുടർന്ന് അടിയന്തര ലാൻഡിങ് നടത്തുന്നതിനിടെ ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് കടലിൽ പതിക്കുകയായിരുന്നു. നാല് ജീവനക്കാരിൽ ഒരാളെ രക്ഷിച്ചെങ്കിലും മൂന്നു പേരെ കാണാതായി. രക്ഷാപ്രവർത്തനങ്ങൾക്കായി നാല് കപ്പലുകളും രണ്ടു വിമാനങ്ങളും വിന്യസിച്ചതായി കോസ്റ്റ ഗാർഡ് അറിയിച്ചു.
