Ultimate magazine theme for WordPress.

മിഷന്‍ ലീഗിന്റെ രക്തദാന ക്യാമ്പും രക്തസാക്ഷി അനുസ്മരണവും

ഇടുക്കി: ചെറുപുഷ്പ മിഷന്‍ ലീഗ് ഇടുക്കി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ രക്തസാക്ഷി അനുസ്മരണം- ‘ജീവധാര 2024’ നടത്തി. അടിമാലി മോര്‍ണിംഗ് സ്റ്റാര്‍ ആശുപത്രിയില്‍ മിഷന്‍ ലീഗ് പ്രവര്‍ത്തകര്‍ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.

ഇടുക്കി രൂപത മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരക്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ക്രൈസ്തവ വിശ്വാസത്തില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ ഫലമായി ഇന്ത്യയില്‍ രക്തസാക്ഷിത്വം വരിക്കേണ്ടിവന്ന അനേകരെ ഓര്‍മിക്കുവാനും പ്രാര്‍ത്ഥിക്കുവാനും അവസരമായിത്തീര്‍ന്നു ഈ അനുസ്മരണം.

ചുടുനിണമുതിര്‍ന്ന ഓര്‍മകള്‍ പങ്കുവെച്ചുകൊണ്ട് രൂപതാ സമിതിയുടെ നേതൃത്വത്തില്‍ മിഷന്‍ ലീഗ് പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്തുകൊണ്ട് സ്‌നേഹത്തിന്റെയും സഹോദര്യത്തിന്റെയും വിശ്വാസത്തിന്റെയും സന്ദേശവാഹകരായി. മിഷന്‍ ലീഗ് ഇടുക്കി രൂപതാ പ്രസിഡന്റ് സെസില്‍ ജോസ് അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടര്‍ ഫാ. ഫിലിപ്പ് ഐക്കര, കുഞ്ചിത്തണ്ണി മേഖല ഡയറക്ടര്‍ ഫാ. വിന്‍സെന്റ് വളിപ്ലാക്കല്‍, സിസ്റ്റര്‍ സ്റ്റാര്‍ലറ്റ് സിഎംസി, ജെയിംസ് തോമസ്, അനില്‍ ജോസ്, ജെഫിന്‍ ജോജോ, അനിറ്റ ഷാജു എന്നിവര്‍ നേതൃത്വം നല്‍കി.

Sharjah city AG