കൊട്ടാരക്കര: മാർത്തോമ്മാ എപ്പിസ്കോപ്പൽ ജൂബിലി മന്ദിരത്തിന്റെ അമ്പത്തിയൊൻപതാമത് വാർഷികാഘോഷം നുറൂൽ ഇസ്ലാം യൂണിവേഴ്സിറ്റി പ്രോചാൻസലർ ഡോ.ഫൈസൽ ഖാൻ ഉദ്ഘാടനം ചെയ്തു.
ജീവിത സരണിയിൽ ഒറ്റപ്പെട്ടുപോയ കണ്ണികളെ വിളക്കി ചേർക്കുന്ന മഹത്വകരമായ പ്രേക്ഷിത വൃത്തിയും അശരണരായ സമസൃഷ്ടങ്ങളായ സഹോദരങ്ങളെ മുഖ്യധാരയിൽ എത്തിക്കുവാനുള്ള ശ്രമവുമാണ് ആറുപതിറ്റാണ്ടായി ജൂബിലി മന്ദിരം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കൊട്ടാരക്കര – പുനലൂർ ഭദ്രാസനാധിപൻ ഡോ.തോമസ് മാർ തീത്തോസ് അധ്യക്ഷത വഹിച്ചു.. സംസ്ഥാന നിർമ്മിതി കേന്ദ്രം ഡയറക്ടറും സിഇഒയുമായ ഡോ.ഫെബി വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. വികാരി ജനറൽമാരായ റവ.ഈശോ മാത്യു, റവ.കെ.വൈ.ജേക്കബ്,
ജൂബിലി മന്ദിരം സൂപ്രണ്ട് റവ.ഷിബു സാമുവേൽ,ഭദ്രാസന സെക്രട്ടറി റവ.ഷിബു എബ്രഹാം ജോൺ, ട്രഷറർ ജോർജ് പണിക്കർ,റവ.ജോജി.കെ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. മന്ദിരം ചാപ്പലിൽ നടന്ന സ്തോത്ര പ്രാർത്ഥനയ്ക്കും വിശുദ്ധ കുർബാനയ്ക്കും ഭദ്രാസന എപ്പിസ്കോപ്പാ നേതൃത്വം നൽകി.ബിഷപ്പ് സെക്രട്ടറി റവ.ജോർജ് വർഗീസ് ധ്യാന സന്ദേശം നൽകി.
