കോട്ടയം : പ്രഭാഷകനും ഗ്രന്ഥകാരനും എഴുത്തുകാരനുമായ റവ. പി എ എബ്രഹാം(91) (കാനം അച്ചൻ) നിത്യതയിൽ ചേർക്കപ്പെട്ടു.
1933 ഒക്ടോബർ 20 നു കോട്ടയം ജില്ലയിൽ ചെലക്കൊമ്പു ഗ്രാമത്തിൽ പാറക്കൽ എന്ന യാക്കോബായ കുടുംബത്തിൽ ഐസക് – മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. സണ്ടേസ്കൂൾ വിദ്യർത്ഥിയായിരിക്കുമ്പോൾ യേശുവിനെ രക്ഷിതാവായി സ്വീകരിച്ചു. 1958-ൽ വൈദീക പഠനത്തിനു ശേഷം പട്ടം സ്വീകരിച്ചു വൈദീകനായി കോട്ടയം ജില്ലയിൽ വിവിധ പള്ളികളിൽ ശുശ്രൂഷിച്ചു.
പെന്തക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന കാനം അച്ചൻ ചർച്ച് ഓഫ് ഗോഡ് സഭയുടെ സുവിശേഷകനായിരുന്നു. ചർച്ച് ഓഫ് ഗോഡ് മുഖപത്രമായ സുവിശേഷ നാദത്തിന്റെ മുഖ്യ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. ഭൗതീക ശരീരം ഭവനത്തിനടുത്തുള്ള സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വ്യൂയിങ് സർവീസ് വെള്ളിയാഴ്ച വൈകുന്നേരം കോട്ടയം,പുതുപ്പള്ളി ചമ്പക്കരയിലുള്ള വീട്ടിൽ വച്ച്. ശനിയാഴ്ച രാവിലെ ഐപിസി തിയോളജിക്കൽ സെമിനാരിയുടെ പുതുപ്പള്ളിയിലുള്ള ഓഡിറ്റോറിയത്തിൽ സംസ്കാര ശുശ്രൂഷ നടക്കും.

References:
Deutsche online casinos ohne einzahlung fastpay casino