കാലിഫോര്‍ണിയ : യുഎസ് പ്രസിഡന്റ് ജോ ബൈഡന് ബുധനാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ഗാസ വെടിനിര്‍ത്തല്‍ കരാറിിന്റെ ആവശ്യകത ഊന്നിപ്പറയുകയും വരാനിരിക്കുന്ന കെയ്റോ ചര്‍ച്ചകള്‍ നിര്‍ണായകമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തുവെന്ന് വൈറ്റ് ഹൗസ്.
ഇറാന്, ഹമാസ്, ഹിസ്ബുള്ള, ഹൂതികള്‍ എന്നിവയുള്‍പ്പെടെ ഇറാനില്‍ നിന്നുള്ള എല്ലാ ഭീഷണികള്‍ക്കും എതിരെ, നിലവിലുള്ള പ്രതിരോധ യുഎസ് സൈനിക വിന്യാസങ്ങള്‍ ഉള്‍പ്പെടുത്തി ഇസ്രായേലിനെ പിന്തുണയ്ക്കാനുള്ള യുഎസ് ശ്രമങ്ങളും ബൈഡനും നെതന്യാഹുവും ചര്‍ച്ച ചെയ്തതായും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.
