ഡിട്രോയിറ്റ് : ഡിട്രോയിറ്റ് ക്‌നാനായ കത്തോലിക്ക ചെറുപുഷ്പ്പം മിഷൻ ലീഗിന്റെയും സൺഡേ സ്‌കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഡിട്രോയിറ്റ് ക്‌നാനായ കത്തോലിക്ക ഇടവകയിൽ കുട്ടികൾക്കായി സമ്മർ ഡേ ക്യാമ്പ് നടന്നു.
കുട്ടികൾക്കായി കുർബ്ബാന, വിവിധ വിഷയങ്ങളിൽ ക്ലാസുകൾ, ഇൻഡോർ & ഔട്ട്‌ഡോർ ഗെയിംസ് എന്നിവ നടത്തപ്പെട്ടു. ഫാ. ജോസഫ് തറയ്ക്കൽ കുർബ്ബാന അർപ്പിച്ചു, ഫാ.വിൽസൺ കണ്ടൻകരി ഉയർന്ന ക്ലാസ്സിലെ കുട്ടികൾക്ക് ക്ലാസുകൾ നൽകി.
