തിരുവല്ല : ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്‌സിലിയറി പ്രസിഡൻറായി ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത തിരഞ്ഞെടുക്കപ്പെട്ടു.
കോഴിക്കോട് സി. എസ്. ഐ. കത്തീഡ്രലിൽ നടന്ന കേരള ഓക്‌സിലിയറിയുടെ 68-ാമത് വാർഷിക സമ്മേളനത്തിലാണ് പുതിയ പ്രസിഡൻറിനെ തിരഞ്ഞെടുത്തത്. കേരള ഓക്‌സിലിയറിയുടെ 17-ാമത് പ്രസിഡൻറാണ് മെത്രാപ്പോലിത്ത.
