Ultimate magazine theme for WordPress.

ഇറാൻ്റെ ഭീഷണി: ഇസ്രായേൽ പ്രതിരോധത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്

ഇസ്രായേൽ : ഇറാൻ്റെ ആക്രമണഭീഷണി ഉയർന്നതോടെ ഇസ്രായേൽ ജാഗ്രത പാലിക്കാൻ തുടങ്ങിയതായി റിപ്പോർട്ട്. ഇസ്രായേൽ ആംബുലൻസ് സേവനം ഉറപ്പുള്ള ഭൂഗർഭ കേന്ദ്രത്തിൽ ഒരുക്കങ്ങൾ നടത്തി എന്നും , ഫാക്ടറികളിൽ നിന്നും അപകടകരമായ വസ്തുക്കൾ നീക്കി എന്നും മുനിസിപ്പൽ അധികാരികൾ ബോംബ് ഷെൽട്ടറുകളും ജലവിതരണവും പരിശോധിക്കുന്നു എന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

“ഇസ്രായേൽ പൗരന്മാർ ജാഗരൂകരാണെന്ന് എനിക്കറിയാം,ക്ഷമയോടെയും ശാന്തതയോടെയും ഇരിക്കുക,” എന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ബുധനാഴ്ച പുതിയ സൈനിക റിക്രൂട്ട്‌മെൻ്റുകളെ കാണവെ പ്രതികരിച്ചത്.

Sharjah city AG
Leave A Reply

Your email address will not be published.