Ultimate magazine theme for WordPress.

ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ്

ജപ്പാൻ : മിയാസാക്കിയുടെ തെക്കൻ തീരപ്രദേശത്ത് ഇന്നലെ പുലർച്ചെ 4.42 ന് ഭൂചലനമുണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. ജപ്പാനിലെ തെക്കൻ ദ്വീപായ ക്യൂഷുവിൻ്റെ കിഴക്കൻ തീരത്ത് നിന്ന് ഏകദേശം 30 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.

ഇത് മൂലം മിയാസാക്കി, ഒയിറ്റ, കഗോഷിമ എന്നിവിടങ്ങളിൽ ഒരു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. റിക്ടർ സ്കെയിലിൽ 6.9 ആണ് ഭൂചലനത്തിൻ്റെ തീവ്രത.

Sharjah city AG

Comments are closed.