Ultimate magazine theme for WordPress.

ആറ് മാസം കഴിഞ്ഞ് വയനാട്ടിൽ ആരും സഹായിക്കാൻ ഉണ്ടാകില്ല: താമരശ്ശേരി ബിഷ്പ്പ്

മുണ്ടക്കൈ : സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് താമരശ്ശേരി ബിഷ്പ്പ് മാര്‍ റെമിജിനിയോസ് ഇഞ്ചനാനിയില്‍. “സംസ്ഥാനം കണ്ടതില്‍ വെച്ചേറ്റവും വലിയ ദുരന്തമാണിത്. ഈ സമയം എല്ലാവരും ഒറ്റക്കെട്ടായി നിന്ന് സഹായിക്കുകയാണ് വേണ്ടത്. ഞാന്‍ ക്യാമ്പുകളില്‍ പോയിരുന്നു. അവരുടെ കൂടെയുണ്ടാവുമെന്ന് പറഞ്ഞിട്ടുണ്ട്.” ബിഷപ്പ് പറഞ്ഞു.

മുമ്പുള്ള ദുരന്തങ്ങളില്‍ ഉള്‍പ്പെട്ടവരെ ജനത്തിന് അറിയാം. അവരുടെ അവസ്ഥയാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ആറ് മാസം കഴിയുമ്പോള്‍ എല്ലാം മറക്കുമെന്നാണ് ക്യാമ്പുകളിലുള്ളവര്‍ പറഞ്ഞത്. അതിന് ശേഷം ആരുമുണ്ടാവില്ലെന്നും അവര്‍ പറയുന്നു. അങ്ങനെ ഒരു നിരാശയിലാണ് അവര്‍ ഇപ്പോഴുള്ളതെന്നും താമരശ്ശേരി ബിഷപ്പ് പറഞ്ഞു.

Sharjah city AG