Ultimate magazine theme for WordPress.

നൈജീരിയയിൽ ഭീകരാക്രമണം; 18 ക്രൈസ്തവർ കൊല്ലപ്പെട്ടു

നൈജീരിയ : നൈജീരിയയിലെ ബെന്യൂ സ്റ്റേറ്റിലെ കറ്റ്സിന-അലാ കൗണ്ടിയിലെ ക്രിസ്ത്യൻ സമൂഹമായ എംബാച്ചർ ഗ്രാമത്തിലാണ് തീവ്രവാദികളുടെ ആക്രമണം ഉണ്ടായത്. 18 ക്രൈസ്തവർ കൊല്ലപ്പെട്ടു.ഫുലാനി തീവ്രവാദികൾ ആണ് ആക്രമണത്തിന് പിന്നിലെന്ന് പ്രദേശവാസികൾ വെളിപ്പെടുത്തി.

ഒരു കൂട്ടം ഫുലാനി ഭീകരർ തങ്ങളുടെ ഗ്രാമത്തിലേക്ക് അതിക്രമിച്ചുകയറുകയാണെന്ന് ഗ്രാമവാസികളിൽ നിന്ന് രാത്രിയിൽ അംഗങ്ങൾക്ക് സന്ദേശങ്ങളും ലഭിച്ചതായി കത്‌സിന-അല ലോക്കൽ ഗവൺമെന്റ് കൗൺസിൽ ചെയർമാൻ ജസ്റ്റിൻ ഷാകു പറഞ്ഞു. ആക്രമണങ്ങൾ അവസാനിച്ചതിന് ശേഷമാണ് സൈന്യം എത്തിയത്.

Sharjah city AG