Ultimate magazine theme for WordPress.

യു.എസ് തിരഞ്ഞെടുപ്പ്; റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ട്രംപ്

വാഷിംഗ്ടണ്‍ : യുഎസ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഡൊണാള്‍ഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. റിപ്പബ്ലിക്കന്‍ യു.എസ് സെനറ്ററായ ജെ.ഡി വാന്‍സാണ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി.

റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ വ്യക്തമായ പിന്തുണ ലഭിച്ചതോടെയായിരുന്നു ട്രംപിന്റെ ഔദ്യോഗിക പ്രഖ്യാപനം. പാര്‍ട്ടിയുടെ പ്രസിഡന്റ് ടിക്കറ്റ് നാമനിര്‍ദ്ദേശം ചെയ്യുന്നതിനായി മില്‍വാക്കിയില്‍ നടക്കുന്ന നാല് ദിവസത്തെ റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷന്റെ തുടക്കത്തിലാണ് അറിയിപ്പ് പുറത്തുവന്നത്.

Sharjah city AG
Leave A Reply

Your email address will not be published.