കോംഗോ : ഇസ്ലാമിക തീവ്രവാദികളുടെയും മറ്റു അക്രമിസംഘങ്ങളുടെയും നിരന്തരമായ ആക്രമണങ്ങൾ മൂലം വലയുകയാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡി. ആർ. സി) കുട്ടികളും വിദ്യാർഥികളുമെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്.
നിരന്തരമായ അതിക്രമങ്ങളെ തുടർന്ന് അവർ വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാവുകയാണ്. ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ച കുട്ടികളുടെ തട്ടിക്കൊണ്ടുപോകലുകളുടെ എണ്ണം 750 ആണ്. തുടർച്ചയായ അക്രമത്തിൻ്റെ ഫലമായി, 7,50,000 കുട്ടികൾ സ്കൂൾ വിടാനും അവരുടെ വിദ്യാഭ്യാസം നിർത്താനും നിർബന്ധിതരായിട്ടുണ്ട്. അവരിൽ ചിലർ മാത്രം പ്രതിസന്ധികളെ അതിജീവിച്ച് മറ്റെവിടെയെങ്കിലും വിദ്യാഭ്യാസം തുടരുന്നുണ്ട് യൂണിസെഫ് വ്യക്തമാക്കി
