Ultimate magazine theme for WordPress.

കാനഡയിലെ മലയാളി പെന്തക്കോസ്തൽ കോൺഫറൻസിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്

കാനഡ : മലയാളി പെന്തക്കോസ്തൽ സഭകളുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 1 ,മുതൽ 3 വരെ കാനഡ ക്രിസ്ത്യൻ കോളേജ്, വിറ്റ്ബിയിൽ നടക്കുന്ന പ്രഥമ കോൺഫറൻസിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്.

“ക്രിസ്തുവിൽ ഒന്നായി എന്നതാണ് കൺവെൻഷൻ തീം. പാ ഗ്ലെൻ ബഡൻസ്‌കി, പാ ഷാജി എം പോൾ, പാ റെജി ശാസ്താംകോട്ട തുടങ്ങിയവർ ശുശ്രൂഷിക്കും. പാ ലോർഡ്സൺ ആന്റണിയും കാനഡയുടെ വിവിധ സ്ഥലങ്ങളിലെ നിന്നുള്ള ചർച്ചുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 30 അംഗ ഗായക സംഘവും ആരാധന നയിക്കും. .16 അംഗ നാഷണൽ കമ്മറ്റി, 40 അംഗ ലോക്കൽ കമ്മറ്റി, വിവിധ പ്രയർ ഗ്രൂപ്പുകൾ ഇവയോട് ചേർന്ന് വിവിധ രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ, ഒരുക്കങ്ങൾ എന്നിവ നടന്നു വരുന്നു.

Sharjah city AG