ഫൈസലാബാദ് : പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളികളാണെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് ഫോക്കസ് പാക്കിസ്ഥാൻ ( എച്ച്ആർഎഫ്ടി ). ക്രൈസ്തവര്‍ക്കു നേരെ സർഗോദയിൽ നടക്കുന്ന മതപീഡനത്തിൻ്റെ വിവിധ സംഭവങ്ങൾ അസ്വസ്ഥജനകമാണെന്നു ഇത് സംബന്ധിച്ചു സംഘടന പുറത്തിറക്കിയ വസ്തുതാന്വേഷണ റിപ്പോർട്ടില്‍ പറയുന്നു.
