കരിമണ്ണൂർ : തൊടുപുഴക്കടുത്ത് കരിമണ്ണൂർ പള്ളിക്കാമുറിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഹോരേബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി പുതിയ ബാച്ച് ക്ലാസുകൾ ആരംഭിച്ചു. പ്രിൻസിപ്പാൾ റ്റിജോമോൻ റ്റി എ അധ്യക്ഷത വഹിച്ച യോഗം സജി പ്രാർത്ഥിച്ച് ആരംഭിച്ചു. പാ. എം കെ തങ്കച്ചൻ വേദ വചനം പഠിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി പ്രസംഗിച്ചു.
ഡയറക്ടറും സീനിയർ പാസ്റ്ററുമായ പാ. പിജി ജോസഫ് പുതിയ ബാച്ചിന്റെ സമർപ്പണ ശുശ്രൂഷ നടത്തി. അഷേർ ഗാനങ്ങൾ ആലപിച്ചു. അക്കാദമിക ഡീൻ ബിനി മോൾ നന്ദി പറഞ്ഞു. പുതിയ ബാച്ചിലേക്കുള്ള കോഴ്സുകൾക്ക് പുറമെ എലമെന്ററി ബിബ്ലിക്കൽ ഹീബ്രു, ഗ്രീക്ക് എന്നിവയുടെ ഫ്രീ ക്ലാസുകളും നടക്കും.ഇംഗ്ലീഷ്, മലയാളം ഭാഷകളും കൗൺസിലിങ്ങും ഈ വർഷം ഉൾപ്പെടുത്തിയിട്ടുണ്ട്: 7561087890, 9544677793
