താമരശ്ശേരി : ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ കോഴിക്കോട് മേഖല സണ്ടേസ്കൂൾ അസ്സോസിയേഷൻ്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച്ച താമരശ്ശേരി ഐപിസി സഭയിൽ വിദ്യാർത്ഥി സെമിനാറും മെറിറ്റ് അവാർഡ് വിതരണവും നടന്നു. പാ ജെയിംസ് അലക്സാണ്ടർ അധ്യക്ഷത വഹിച്ചയോഗം പാ ബാബു എബ്രഹാം ഉദ്ഘാടനം ചെയ്തു.
ഡോ സാജൻ സി ജേക്കബ് ശില്പശാലക്ക് നേതൃത്വം നൽകി. പാ എം എം മാത്യു, പാ ജോൺ വിക്റ്റർ, പാ ജെയ്സൺ പാട്രിക് തോമസ് എന്നിവർ അനുമോദന സന്ദേശങ്ങൾ നൽകി. പാ ജോബി ജോസഫ് സ്വാഗതവും സിസ്റ്റർ ഫെമി ജോൺ നന്ദിയും പ്രകാശിപ്പിച്ചു.
