കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി.ചരക്ക് ട്രെയിനിന്‍റെ ലോക്കോ പൈലറ്റും യാത്രാ ട്രെയിനിന്‍റെ ഗാര്‍ഡും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അറുപതിലധികം പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്.
ദേശീയ ദുരന്ത നിവാരണ സേന അടക്കം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.ഇന്നലെ രാവിലെ 8: 50 ഓടെയാണ് അപകടം. ന്യൂജയ്പാല്‍ഗുരി സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട് മുന്നോട്ട് പോയ കാഞ്ചന്‍ജംഗ എക്‌സ്പ്രസിന്‍റെ പിന്‍ഭാഗത്തെ ബോഗികളിലേക്ക് സിഗ്നല്‍ മറികടന്നെത്തിയ ചരക്ക് ട്രെയിൻ ഇടിച്ചുകയറിയെന്നാണ് വിവരം.
