ഡൽഹി: ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഫ്രാൻസിസ് മാർപാപ്പയുമായും മറ്റ് രാഷ്ട്രതലവന്മാരുമായും കൂടിക്കാഴ്ച നടത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായി നടത്തിയ കൂടിക്കാഴ്ച ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ, നിർമിത ബുദ്ധി, സമുദ്രതല വാണിജ്യം തുടങ്ങിയ വിഷയങ്ങളും യുവാക്കളിലെ ഗവേഷണവും കണ്ടുപിടുത്തവും പ്രോത്സാഹിപ്പിക്കുന്ന കാര്യവും കൂടിക്കാഴ്ചയിൽ ചർച്ചയായി. പാരീസ് ഒളിംപിക്സിന് ആശംസ അറിയിച്ചു.
ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകുമായും കൂടിക്കാഴ്ച നടത്തിയ മോദി ബ്രിട്ടനുമായുള്ള സഹകരണം മൂന്നാം എൻഡിഎ സർക്കാരിൽ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പറഞ്ഞു. ബ്രിട്ടനുമായി പ്രതികരണം. സെമികണ്ടക്ടർ, സാങ്കേതികവിദ്യ, വ്യാപാര മേഖലകളില്‍ കൂടുതല്‍ സഹകരണം ഉണ്ടാകും. പ്രതിരോധ രംഗത്തും കൂടുതല്‍ സഹരിക്കും. . യുക്രൈൻ പ്രസിഡന്‍റ് സെലന്‍സ്കിയുമായും മോദി നയതന്ത്രതല ചർച്ച നടത്തി. ജപ്പാനില്‍ നടന്ന ജ7 ഉച്ചകോടിയിലും ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലനിയുടെ ക്ഷണപ്രകാരമാണ് മോദി ഉച്ചകോടിയിൽ പങ്കെടുത്തത്. ഇത് അഞ്ചാം തവണയാണ് മോദി പങ്കെടുക്കുന്നത്. മൂന്നാം തവണ അധികാരമേറ്റ ശേഷമുള്ള ആദ്യവിദേശ സന്ദർശനം കൂടിയാണിത്.