ഇംഫാല്‍: മണിപ്പൂരിന്റെ അതിര്‍ത്തി പട്ടണമായ മോറെയ്ക്കടുത്തുള്ള ടി മോതയിലെ ഒരു സ്‌കൂള്‍ കെട്ടിടത്തിന് ബുധനാഴ്ച അജ്ഞാതര്‍ തീയിട്ടു. ജിരിബാം ജില്ലയിലെ കലിനഗറില്‍ ഉപേക്ഷിക്കപ്പെട്ട വീടുകള്‍ക്കും കടകള്‍ക്കും അക്രമികള്‍ തീയിട്ടിട്ടുണ്ട്.
ഇതോടെ 1,000-ത്തിലധികം ആളുകള്‍ അസമിലേക്കും ജിരിബാം പ്രദേശത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും സുരക്ഷിത സ്ഥാനങ്ങള്‍ തേടി പലായനം ചെയ്തു.
