ജർമനി : കനത്ത മഴയിൽ ജർമനിയുടെ തെക്കൻ സംസ്‌ഥാനങ്ങളിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ ജർമൻ സൈന്യം രംഗത്തെത്തി.
ഡാന്യൂബ് നദിയിലും പോഷക നദികളിലും വെള്ളം ഉയർന്നത് മൂലം ബവേറിയയിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. അപ്പർ ബവേറിയൻ പട്ടണമായ ഷോബെൻ ഹൗസനിൽ നിന്ന് 670 പേരെ ഒഴിപ്പിച്ചു.
