ന്യൂഡൽഹി : ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ പ്രഥമ വനിതാ ബിഷപ്പായി റവ. വയലറ്റ് നായക് സ്ഥാനമേറ്റു. 2001 മുതൽ ഒഡീഷയിലെ ഫുൽബാനി മഹാ ഇടവകയിലെ പുരോഹിതയായിരുന്നു.
റവ നായക് സെറാമ്പൂർ സർവകലാശാലയിൽ നിന്ന് ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയിട്ടുണ്ട്. ഇന്നലെ ഡൽഹിയിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകൾ. സിഎൻ ഐ മോഡറേറ്റർ റവ ബി കെ നായിക് മുഖ്യ കാർമികത്വം വഹിച്ചു.
