കോട്ടയം : ക്നാനായ അക്കാദമി ഫോർ റിസേർച്ച് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ അപ്നാദേശിന്റെ പങ്കാളിത്തത്തോടെ ക്നാനായ സ്റ്റാർസ് പ്രോഗ്രാമിലെ കുട്ടികൾക്കായി കോതനല്ലൂർ തൂവാനിസാ പ്രാർഥനാലയത്തിൽ സംഘടിപ്പിച്ച അവധിക്കാല ക്യാമ്പ് സമാപിച്ചു. കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ക്യാമ്പിൻ്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ക്നാനായ കത്തോലിക്കാ കോൺഗ്രസ്സ് പ്രസിഡൻ്റ് ബാബു പറമ്പടത്തുമലയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കാർട്ട് ഡയറക്ടറും അതിരൂപതാ വികാരി ജനറാളുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.
മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകളും ചർച്ചകളും വിനോദപരിപാടികളും ക്രമീകരിച്ചിരുന്നു. കാർട്ട് എക്സിക്യൂട്ടീവ് അംഗങ്ങളും ക്നാനായ സ്റ്റാർസ് മെൻ്റേഴ്സും ക്യാമ്പിനു നേതൃത്വം നൽകി. ക്നാനായ സ്റ്റാർസ് പ്രോഗ്രാമിലെ 162 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.
