Ultimate magazine theme for WordPress.

പ്രസ്റ്റൺ ബ്ലാക്ക്പൂൾ ന്യൂ ലൈഫ് എജി ചർച്ചിന് സ്വന്തമായി ആരാധനാലയം

ഇംഗ്ലണ്ട്: ഐഎജി യുകെ & യൂറോപ്പിന്റെ കീഴിലുള്ള പ്രസ്റ്റൺ ബ്ലാക്ക്പൂൾ ന്യൂ ലൈഫ് എജി ചർച്ചിന് സ്വന്തമായി ആരാധന മന്ദിരം ലഭിച്ചു. ഇംഗ്ലണ്ടിലെ കാത്തലിക് ചർച്ചിന്റെ ഉടമസ്ഥതയിലായിരുന്ന സെന്റ് മോണിക്ക ചർച്ചാണ് സഭ വിലയ്ക്ക് വാങ്ങിയത്.

അഞ്ചു വർഷമായി അടഞ്ഞു കിടന്ന ഈ ആലയത്തിന് ആറായിരത്തിനു മുകളിൽ സ്ക്വയർ ഫീറ്റ് വലിപ്പമുണ്ട്. അഞ്ഞുറോളം സീറ്റിംഗ് കപ്പാസിറ്റിയും അടിസ്ഥാന സൗകര്യങ്ങളുമുള്ള സ്ഥാപനം പ്രസ്റ്റൺ -ബ്ലാക്ക്പൂൾ റോഡിൽ സ്ഥിതി ചെയ്യുന്നു.

പതിനെട്ടു വർഷമായി പ്രസ്റ്റനിൽ പ്രവർത്തിക്കുന്ന പാസ്റ്റർ ജോൺലി ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള ന്യൂ ലൈഫ് എജി ചർച്ചാണ് ഈ കെട്ടിട സമുച്ചയം വാങ്ങിയത്. പ്രസ്റ്റണു പുറമേ ബ്ലാക്ക്പൂൾ, ഓൾഡാം, ലങ്കാസ്റ്റർ, ബ്ലാക്ക് ബേൺ, ചോർലി എന്നീ സമീപ പട്ടണങ്ങളിലും മലയാളം ഇംഗ്ലീഷ് ആരാധനകളും പ്രസ്റ്റൺ പട്ടണത്തിൽ ഹിന്ദി ഭാഷയിലുള്ള ആരാധനയും നടന്നു വരുന്നു.കെട്ടിടം അത്യാധുനിക രീതിയിൽ നവീകരിച്ച് എത്രയും പെട്ടെന്ന് ആരാധനയോഗ്യം ആക്കാനുള്ള ക്രമീകരണങ്ങൾ നടക്കുന്നു.

Sharjah city AG
Leave A Reply

Your email address will not be published.