Ultimate magazine theme for WordPress.

300-ലധികം പേരുടെ ജീവനെടുത്ത് അഫ്ഗാനിസ്ഥാനിൽ വെള്ളപ്പൊക്കം

അഫ്ഗാനിസ്ഥാൻ : കനത്ത മഴയെ തുടർന്ന് അഫ്ഗാനിസ്ഥാനിൽ വെള്ളപ്പൊക്കം. 300-ലധികം പേർ മരിച്ചതായും 1,000-ത്തിലധികം വീടുകൾ നശിക്കുകയും ചെയ്തതായി യുഎൻ ഭക്ഷ്യ ഏജൻസി ശനിയാഴ്ച അറിയിച്ചു.അയൽരാജ്യമായ തഖർ പ്രവിശ്യയിൽ, വെള്ളപ്പൊക്കത്തിൽ 20 ഓളം പേര് മരിച്ചതായി സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ബദക്ഷാൻ, ബഗ്ലാൻ, ഘോർ, ഹെറാത്ത് എന്നീ പ്രവിശ്യകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്.

Sharjah city AG
Leave A Reply

Your email address will not be published.