വത്തിക്കാൻ: യുദ്ധം ചതിയാണെന്നും അതിനാൽത്തന്നെ സഹോദര്യ ആധ്യാത്മികത നമ്മളിൽ വളരുന്നത് ആവശ്യമാണെന്നും ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. വത്തിക്കാനിൽ നൊബേൽ സമാധാനപുരസ്കാര ജേതാക്കൾ പങ്കെടുത്ത ദ്വിദിന മാനവസാഹോദര്യ അന്താരാഷ്ട്രസമ്മേളനത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
അഗ്നി പടർന്നിരിക്കുന്ന ഒരു ഗ്രഹത്തിൽ, നമ്മുടെ സാംസ്കാരികവൈവിധ്യങ്ങളുടെ പരസ്പരദാനത്തിൽ നമ്മെ ഒന്നിപ്പിക്കുന്നതും സഹോദരങ്ങളെ തിരിച്ചറിയാൻ നമ്മെ പ്രാപ്തരാക്കുന്നതുമായ മാനവികതയ്ക്ക് സാക്ഷ്യമേകിക്കൊണ്ട് യുദ്ധത്തോട് അരുത് എന്ന് പറയാൻ നമ്മൾ തയ്യാറാവണമെന്നും പാപ്പാ പറഞ്ഞു.

Comments are closed.