ബാംഗ്ലൂർ : വിശ്വാസികൾ വിനീതരാകയാൽ ദൈവം അവർക്കു വേണ്ടി വലിയ കാര്യങ്ങൾ ചെയ്യുമെന്ന് പാ. റോബിൻ ജോഷ്വാ (ആസ്‌ട്രേലിയ ) പ്രസ്താവിച്ചു. കർണാടകയിലെ പെന്തക്കോസ്തു മിഷൻ സഭകളുടെ ഏറ്റവും വലിയ സംഗമമായ ബാന്ഗ്ലൂർ സെന്റർ കൺവെൻഷന്റെ ആരംഭദിന രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . പ്രാർത്ഥന ഭവനത്തിന്റെ പര്യായമാണ് ബെഥേന്യ . വിനയത്തോടെയുള്ള പ്രാർത്ഥനയ്ക്ക് ദൈവം മറുപടി നൽകും. ഇന്നത്തെ സാഹചര്യത്തിൽ വിശ്വാസികൾ ദൈവത്തിങ്കലേക്കു കണ്ണുകൾ ഉയർത്തി പ്രാർഥിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാ. പി ജി .തോമസിന്റെ ( വിജയവാഡ ) പ്രാർത്ഥനയോടെയാണ് കൺവെൻഷൻ ആരംഭിച്ചത്.
ഹെന്നൂർ – ബാഗ്ലൂർ റോഡ് ഗദലഹള്ളി പെന്തക്കോസ്തു മിഷൻ കൺവെൻഷൻ സെന്ററിൽ ദിവസവും രാവിലെ നാലിന് സ്തോത്രാരാധന , 7 ന് ബൈബിൾ ക്ലാസ്, 9:30 ന് പൊതുയോഗം , ഉച്ചയ്ക്ക് മൂന്നിനും രാത്രി 10 നും ഉണർവ്വ് യോഗം ,വൈകിട്ട് ആറിന് സുവിശേഷ പ്രസംഗം ,ഗാനശുശ്രുഷ ,ശനിയാഴ്ച ഉച്ച്യ്ക്കു 2 ന് പ്രത്യേക യുവജന സമ്മേളനം എന്നിവ നടക്കും. വിവിധ പ്രാദേശിക ഭാഷകളിൽ മിഷൻ പ്രവർത്തകർ ഗാനങ്ങൾ ആലപിച്ചു. സമാപന ദിവസമായ മാർച്ച് 24 ന് രാവിലെ 9 ന് മംഗലാപുരം , ജോയ് ,ശിവമോഗ , ഹോസൂരു , ഹാസൻ ,മൈസൂരു , തുംകൂരു , തുടങ്ങി കർണാടകയിലെ 46 പ്രാദേശിക സഭകളിലെ വിശ്വാസികളും ശുശ്രുഷകരും പങ്കെടുക്കുന്ന സംയുക്ത ആരാധന നടക്കും. ഞായറാഴ്ച്ച വൈകിട്ട് യോഗത്തോടെ കൺവെൻഷൻ സമാപിക്കും. ബാംഗ്ലൂർ സെന്റർ പാ. തമ്പി ദുരൈയും സഹ ശുശ്രുഷകരും കൺവെൻഷന് മുഖ്യ നേതൃത്വം നൽകും.