Ultimate magazine theme for WordPress.

പെന്തക്കോസ്തു മിഷൻ ബാംഗ്ലൂർ സെന്റർ കൺവെൻഷന് തുടക്കമായി

ബാംഗ്ലൂർ : വിശ്വാസികൾ വിനീതരാകയാൽ ദൈവം അവർക്കു വേണ്ടി വലിയ കാര്യങ്ങൾ ചെയ്യുമെന്ന് പാ. റോബിൻ ജോഷ്വാ (ആസ്‌ട്രേലിയ ) പ്രസ്താവിച്ചു. കർണാടകയിലെ പെന്തക്കോസ്തു മിഷൻ സഭകളുടെ ഏറ്റവും വലിയ സംഗമമായ ബാന്ഗ്ലൂർ സെന്റർ കൺവെൻഷന്റെ ആരംഭദിന രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . പ്രാർത്ഥന ഭവനത്തിന്റെ പര്യായമാണ് ബെഥേന്യ . വിനയത്തോടെയുള്ള പ്രാർത്ഥനയ്ക്ക് ദൈവം മറുപടി നൽകും. ഇന്നത്തെ സാഹചര്യത്തിൽ വിശ്വാസികൾ ദൈവത്തിങ്കലേക്കു കണ്ണുകൾ ഉയർത്തി പ്രാർഥിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാ. പി ജി .തോമസിന്റെ ( വിജയവാഡ ) പ്രാർത്ഥനയോടെയാണ് കൺവെൻഷൻ ആരംഭിച്ചത്.

ഹെന്നൂർ – ബാഗ്ലൂർ റോഡ് ഗദലഹള്ളി പെന്തക്കോസ്തു മിഷൻ കൺവെൻഷൻ സെന്ററിൽ ദിവസവും രാവിലെ നാലിന് സ്തോത്രാരാധന , 7 ന് ബൈബിൾ ക്ലാസ്, 9:30 ന് പൊതുയോഗം , ഉച്ചയ്ക്ക് മൂന്നിനും രാത്രി 10 നും ഉണർവ്വ് യോഗം ,വൈകിട്ട് ആറിന് സുവിശേഷ പ്രസംഗം ,ഗാനശുശ്രുഷ ,ശനിയാഴ്ച ഉച്ച്യ്ക്കു 2 ന് പ്രത്യേക യുവജന സമ്മേളനം എന്നിവ നടക്കും. വിവിധ പ്രാദേശിക ഭാഷകളിൽ മിഷൻ പ്രവർത്തകർ ഗാനങ്ങൾ ആലപിച്ചു. സമാപന ദിവസമായ മാർച്ച് 24 ന് രാവിലെ 9 ന് മംഗലാപുരം , ജോയ് ,ശിവമോഗ , ഹോസൂരു , ഹാസൻ ,മൈസൂരു , തുംകൂരു , തുടങ്ങി കർണാടകയിലെ 46 പ്രാദേശിക സഭകളിലെ വിശ്വാസികളും ശുശ്രുഷകരും പങ്കെടുക്കുന്ന സംയുക്ത ആരാധന നടക്കും. ഞായറാഴ്ച്ച വൈകിട്ട് യോഗത്തോടെ കൺവെൻഷൻ സമാപിക്കും. ബാംഗ്ലൂർ സെന്റർ പാ. തമ്പി ദുരൈയും സഹ ശുശ്രുഷകരും കൺവെൻഷന് മുഖ്യ നേതൃത്വം നൽകും.

Sharjah city AG

Comments are closed.