Ultimate magazine theme for WordPress.

താപനില ഉയരുന്നു ; ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്

 

തിരുവല്ല : കേരളത്തിൽ ചൂട് കൂടുന്ന സാഹചര്യത്തില്‍ ജാഗ്രത നിർദേശവുമായി കേരള പോലീസ് അറിയിച്ചു. 11 മണി മുതല്‍ വൈകുന്നേരം മൂന്നുമണി വരെ നേരിട്ട് സൂര്യാഘാതം ഏല്‍ക്കാതിരിക്കുക, നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങള്‍ എന്നിവ ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയത്. ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലിസമയം ക്രമീകരിക്കുക. ജോലിക്കിടെ ആവശ്യമായ വിശ്രമം ഉറപ്പുവരുത്തുകയെന്നും പോലീസ് അറിയിച്ചു

Sharjah city AG