Ultimate magazine theme for WordPress.

ക്രിമിനൽ സംഘങ്ങളുടെ അക്രമങ്ങൾക്ക് ഇരകളായ കുട്ടികൾക്ക് രക്ഷകയായി സന്യാസിനി

 

ഹെയ്തി : ഹെയ്തിയിൽ സായുധ ക്രിമിനൽ സംഘങ്ങൾ അക്രമങ്ങൾ അഴിച്ചുവിടുമ്പോൾ അവിടെ ദുരിതമനുഭവിക്കുന്ന കുട്ടികൾക്കിടയിൽ സേവനമനുഷ്ഠിച്ച് അവർക്ക് വേണ്ട സഹായം ചെയ്യുകയാണ് ഫ്രഞ്ച് മിഷനറിയായ സന്യാസിനി. തെരുവുകളിലും ജയിലുകളിലും കഴിയുന്ന കുട്ടികൾക്ക് ഭൗതികവും ആത്മീയവുമായ പിന്തുണ നൽകുന്നത് സിസ്റ്റർ പേസി എന്നറിയപ്പെടുന്ന സിസ്റ്റർ ക്ലെയർ ജോയേൽ ഫിലിപ്പാണ്.

സിസ്റ്റർ പേസി സ്ഥാപിച്ച ‘കിസിറ്റോ ഫാമിലി അസോസിയേഷൻ’ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഹെയ്തിയിലെ പോർട്ട്-ഓ-പ്രിൻസ് അതിരൂപതയിൽ സമർപ്പിതരായ സന്യാസിനിമാരിലൂടെയും വൈദികരിലൂടെയും സാധാരണക്കാരിലൂടെയും ചെയ്യുന്നത്. ഹെയ്തിയിലെ അങ്ങേയറ്റം അക്രമാസക്തമായ സാഹചര്യത്തിൽ വളരുന്ന കുട്ടികളുടെ ഇടയിലാണ് സിസ്റ്റർ പേസിയും സഹമിഷനറിമാരും പ്രവർത്തിക്കുന്നത്.

Sharjah city AG