Ultimate magazine theme for WordPress.

കോടികളുടെ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍ : ഇന്ത്യക്കാരന്‍ ഭരത് ജെയിൻ

മുംബൈ : കോടികളുടെ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികനായ യാചകനായ ഭരത് ജെയിൻ കൗമാരപ്രായം മുതൽ തുടങ്ങി 40 വർഷത്തിലേറെയായി ഭിക്ഷാടനം തൊഴില്‍ ആക്കിയിട്ട് . ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് റെയിൽവേ സ്റ്റേഷൻ അല്ലെങ്കിൽ ആസാദ് മൈതാനം പോലുള്ള പ്രമുഖ സ്ഥലങ്ങളിൽ യാചിക്കുമ്പോൾ പ്രതിദിനം 2,000 മുതൽ 2,500 രൂപ വരെ സമ്പാദിക്കാൻ സാധിക്കുന്നുണ്ടെന്നും ഒരു ദിവസം 10 മുതൽ 12 മണിക്കൂർ വരെ ജോലി ചെയ്യുന്നുണ്ടെന്നും ജെയിൻ പറഞ്ഞു . അവധികളോ ഇടവേളകളോ എടുക്കാറില്ല. ഭിക്ഷാടനത്തിലൂടെ മുംബൈയിൽ വിലപിടിപ്പുള്ള സ്വത്തുക്കൾ ഉള്ള ഒരു ധനികനാണ് ഇപ്പോൾ ഭരത് ജെയിൻ . പരേലിൽ 1.2 കോടി രൂപ വിലമതിക്കുന്ന 2 ബിഎച്ച്കെ ഫ്ലാറ്റും , താനെയിൽ രണ്ട് കടകളും സ്വന്തമായുണ്ട് . ഭാര്യ, രണ്ട് ആൺമക്കൾ, സഹോദരൻ, പിതാവ് എന്നിവരോടൊപ്പം 2 ബിഎച്ച്കെ ഫ്ലാറ്റിലാണ് ഭരത് ജെയിൻ താമസിക്കുന്നത്. കുട്ടികളെ പ്രശസ്തമായ കോൺവെന്‍റ് സ്കൂളിലാണ് ചേർത്തത്. അവർ വിദ്യാഭ്യാസം പൂർത്തിയാക്കി.

ഭരത് ജെയിനിന്‍റെ മറ്റ് കുടുംബാംഗങ്ങൾ ഒരു സ്റ്റേഷനറി സ്റ്റോർ നടത്തുകയാണ്. അതിന് പ്രതിമാസം 30,000 രൂപ വാടക ലഭിക്കും. കുടുംബം നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഭിക്ഷാടനം ഉപേക്ഷിക്കാൻ ഭരത് ജെയിൻ തയാറായിട്ടില്ല. ഭിക്ഷാടനം ആസ്വദിക്കുകയാണെന്നും ജീവിതശൈലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് ഭരത് ജെയിൻ പറയുന്നത്. ഭിക്ഷാടനം ഇഷ്ടം കൊണ്ട് ചെയ്യുന്നതാണെന്നും അത്യാഗ്രഹം കൊണ്ടല്ലെന്നും പറയുന്ന ഭരത് ജെയിൻ ക്ഷേത്രങ്ങൾക്കും ചാരിറ്റികൾക്കും പണം സംഭാവന നല്‍കുന്നുണ്ടെന്നും പറയുന്നു.

Sharjah city AG