Ultimate magazine theme for WordPress.

റഷ്യയിൽ സൈനിക സേവനത്തിന് നിർബന്ധിതരായ ഇന്ത്യൻ പൗരൻമാരെ ഉടൻ നാട്ടിലെത്തിക്കും; കേന്ദ്ര സർക്കാർ

 

ന്യൂദൽഹി: റഷ്യയിൽ സൈനിക സേവനത്തിന് നിർബന്ധിതരായ ഇന്ത്യൻ പൗരൻമാരെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ. വിഷയം റഷ്യൻ സർക്കാരുമായി ചർച്ച ചെയ്തെന്നും ഉടൻ നടപടി ഉണ്ടാകുമെന്നും സർക്കാർ വൃത്തങ്ങൾ വെള്ളിയാഴ്‌ച അറിയിച്ചു. റഷ്യയിൽ സൈനിക സേവനത്തിന് നിർബന്ധിതരായെന്ന പരാതിയുമായി നിരവധി ഇന്ത്യൻ പൗരൻമാർ രംഗത്തെത്തിയ സാഹചര്യത്തിലാണ് വിഷയത്തിൽ കേന്ദ്രം ഇടപെട്ടത്.

ഉയർന്ന ശമ്പളത്തോടെ ജോലി ഭിക്കുമെന്ന വ്യാജേന ഇന്ത്യയിൽ നിന്ന് യുവാക്കളെ റഷ്യയിലേക്കെത്തിച്ച ഒരു സംഘത്തെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. വ്യാജ വാഗ്ദാനങ്ങൾ നൽകി അവരെ റിക്രൂട്ട് ചെയ്‌ത ഏജന്റുമാർക്കതിരെ നടപടി ആരംഭിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. നിരവധി ഏജൻ്റുമാർക്കെതിരെ മനുഷ്യക്കടത്തിന് കേസെടുത്തതായും പ്രസ്‌താവയിൽ കൂട്ടിച്ചേർത്തു. ഇത്തരം വ്യാജ വാഗ്‌ദങ്ങളിൽ വീണ് പോകാതെ ശ്രദ്ധിക്കണമെന്ന് സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

Sharjah city AG