Ultimate magazine theme for WordPress.

മൊസാംബിക്കിൽ വീണ്ടും ജിഹാദി ആക്രമണം: പലായനം ചെയ്ത് മിഷനറി പ്രവർത്തകർ

 

മാപ്റ്റോ : മൊസാംബിക്കിൽ വീണ്ടും ജിഹാദികളുടെ ആക്രമണം രൂക്ഷമാകുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് കലാപത്തിന് നേതൃത്വം നല്കുന്നത്. മൊസാംബിക്കിലെ കാബോ ദെൽഗാദോ എന്ന പ്രവശ്യയിലാണ് വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. പ്രശ്നരൂക്ഷിതമായ പ്രദേശത്തുനിന്ന് അനേകം മിഷനറിമാർക്ക് പലായനം ചെയ്യേണ്ടി വന്നു.

കലാപബാധിതപ്രദേശത്തു നിന്ന് വൈദികരും സന്യസ്തരും അത്മായപ്രേഷിതരുമുൾപ്പെടെ അനേകംപേരാണ് പലായനം ചെയ്തതെന്ന്, എയ്‌ഡ് ടു ദ ചർച്ച് ഇൻ നീഡ് എന്ന സംഘടന, റിപ്പോർട്ട് ചെയ്തു. മൂന്നുദിവസം മുമ്പ്, കാബോ ദെൽഗാദോ പ്രവശ്യയിലെതന്നെ പല ഗ്രാമങ്ങളിലെയും നിരവധി വീടുകളും പള്ളികളും തീവ്രവാദികൾ തകർത്തിരുന്നു. മതവ്യത്യാസങ്ങളില്ലാതെ എല്ലാവരും കലാപത്തിന് ഇരകളാകുന്നുണ്ടെങ്കിലും ക്രൈസ്തവരെ മാത്രം വേർതിരിച്ചു കൊലപ്പെടുത്തിയ സംഭവങ്ങളും നിരവധിയാണ്.

 

Sharjah city AG