ഐപിസി ഒലവക്കോട് സെന്റർ കൺവൻഷൻ
ഒലവക്കോട് : ഐപിസി ഒലവക്കോട് സെന്റർ കൺവൻഷൻ ജനു. 22-24 തീയതികളിൽനടത്തപ്പെടും. എല്ലാ ദിവസവും വൈകിട്ട് 7.00 മുതൽ 9.00 മണി വരെ വെർച്വൽ പ്ലാറ്റ്ഫോമിൽ ആയിരിക്കും നടത്തപ്പെടുന്നത് . പാസ്റ്റർമാരായ തോമസ് എബ്രഹാം (ഡാളസ്), വർഗീസ് എബ്രഹാം (റാന്നി), ഷിബു നെടുവേലിൽ (സെക്രട്ടറി, ഐപിസി കേരള സ്റ്റേറ്റ്), ഷിബു തോമസ് (ഒക്കലഹോമ), എം. കെ. ജോയി (സെന്റർ മിനിസ്റ്റർ, ഒലവക്കോട്) എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ഹാഗിയോസ് വോയ്സ് (സൂററ്റ്), എൻലൈറ്റൻ വോയ്സ് (കോഴിക്കോട്), ബ്ലെസ്സ് സിംഗേഴ്സ് (കോഴിക്കോട്) എന്നിവർ സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
സൂം ID: 995 7101 028
പാസ്സ്കോഡ്: shalom
