Ultimate magazine theme for WordPress.

ക്രൈസ്തവർക്കെതിരായ ആക്രമണം ; മുന്നറിയിപ്പുമായി ക്രിസ്ത്യൻ സന്നദ്ധസംഘം

 

നയ്‌പിഡൗ : മ്യാന്മറിലെ രക്തരൂക്ഷിതമായ ആഭ്യന്തരയുദ്ധത്തിനിടയിൽ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യൻ ന്യൂനപക്ഷത്തിനെതിരെ അക്രമം വർധിക്കുമെന്ന് മുന്നറിയിപ്പുമായി സന്നദ്ധസംഘടനയായ ക്രിസ്ത്യൻ സോളിഡാരിറ്റി ഇൻ്റർനാഷണൽ. ക്രിസ്ത്യൻ സോളിഡാരിറ്റി ഇന്റർനാഷണലിന്റെ പ്രോജക്റ്റ് ലീഡർ സെലീന ബീഡർമാൻ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വംശീയന്യൂനപക്ഷങ്ങളിൽ നിന്നുള്ള ക്രിസ്ത്യാനികൾ തീവ്രമായ അടിച്ചമർത്തലുകളും വിവേചനങ്ങളുമാണ് നേരിടുന്നത്. ബീഡർമാൻ വെളിപ്പെടുത്തുന്നു. മാധ്യമങ്ങളുടെ ശ്രദ്ധ മ്യാന്മർ ക്രൈസ്തവരുടെനേരെ തിരിയാത്തത് അവിടെ ക്രൈസ്തവർക്കുനേരെയുള്ള ആക്രമണം വർധിക്കുന്നതിനു കാരണമാണെന്ന് ബീഡർമാൻ ചൂണ്ടിക്കാട്ടി. അടുത്തിടെ ക്രിസ്ത്യൻ ദൈവാലയത്തിനുനേരെയുണ്ടായ ആക്രമണം യുദ്ധക്കുറ്റമായി കണക്കാക്കണമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ആവശ്യപ്പെട്ടിരുന്നു.

Sharjah city AG