Ultimate magazine theme for WordPress.

ഫിലദൽഫിയ ഫെല്ലോഷിപ് ചർച്ച് ഓഫ് ഇന്ത്യ റീജിയണൽ കൺവൻഷൻ

 

കോഴിക്കോട്: ഫിലദൽഫിയ ഫെല്ലോഷിപ് ചർച്ച് ഓഫ് ഇന്ത്യയുടെ സൗത്ത് ഇന്ത്യ ശുശ്രൂഷക സമ്മേളനവും റീജിയണൽ കൺവെൻഷനും ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ താമരശ്ശേരി പുല്ലാഞ്ഞിമേട് ഫിലദൽഫിയ ഫെല്ലോഷിപ് സെന്ററിൽ നടക്കും. ഫിലദൽഫിയ ഫെല്ലോഷിപ് ചർച്ച് ഓഫ് ഇന്ത്യയുടെ സൗത്ത് ഇന്ത്യ പ്രസിഡന്റ് പാസ്റ്റർ ജെയിംസ് ജോൺ ഉദ്ഘാടനം നിർവഹിക്കും.

ഫെല്ലോഷിപ്പ് ഇന്റർനാഷണൽ പ്രസിഡന്റ്‌ റവ ഡോ ജോയ് പുന്നൂസ് മുഖ്യാതിഥിയായി പങ്കെടുക്കും. ദിവസവും രാവിലെ 9 മുതൽ നടക്കുന്ന വിവിധ ആത്മീയ സമ്മേളനങ്ങളിൽ പാസ്റ്റർമാരായ ബാബു എബ്രഹാം, കെ.കെ മാത്യു, റെജി തോമസ്, ജോണി ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും. ദിവസവും വൈകീട്ട് 6 മുതൽ പൊതുയോഗം നടക്കുന്നതാണ്. ഫിലദൽഫ്യയ ഫെല്ലോഷിപ് ചർച്ച് ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.