Ultimate magazine theme for WordPress.

വാഹനാപകടത്തിൽ സന്യാസിനി മരിച്ചു

തൃശൂർ: സ്ക്കൂളിലേയ്ക്ക്‌ കാല്‍ നടയായി നടന്നു പോയ കന്യാസ്ത്രീ വാഹനാപകടത്തിൽ മരിച്ചു. തൃശൂർ മുല്ലശ്ശേരി ഗുഡ്‌ ഷെപ്പേർഡ്‌ സെന്‍ട്രല്‍ സ്കൂളിലെ ഇംഗ്ളീഷ്‌ അധ്യാപികയായ സിസ്റ്റർ സോണിയ (31)യെ ഇരുചക്രവാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മഠത്തിൽ നിന്നും റോഡിന്റെ എതിർവശത്തുള്ള സ്ക്കൂളിലേയ്ക്ക് നടന്നു പോകുമ്പോൾ പിന്നിലൂടെ വന്ന ഇരുചക്രവാഹനം ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിസ്റ്ററെ തൃശൂർ അമല ആശുപത്രിയിലും പിന്നീട് ആലുവയിലെ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. പാലക്കയം മൂന്നാം തോട്‌ മേലേമുറി ജോണി – സെലീന ദമ്പതികളുടെ മകളാണ്.

Sharjah city AG