Ultimate magazine theme for WordPress.

പൗരത്വ ഭേദഗതി നിയമം ഉടൻ നടപ്പാക്കുമെന്ന് അമിത് ഷാ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ഉടനടി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വിജ്ഞാപനം ഇറക്കും. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും അമിത് ഷാ പറഞ്ഞു. യഥാർത്ഥത്തിൽ സി.എ.എ എന്നത് കോൺഗ്രസ് സർക്കാറിന്റെ വാഗ്ദാനമായിരുന്നു. എന്നാൽ, അങ്ങനെയൊന്ന് നടന്നിട്ടില്ല എന്നാണ് കോൺഗ്രസ്‌ നടിക്കുന്നത്. മുസ്ലിംകളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. സി.എ.എക്ക് ആരുടെയും പൗരത്വം കവർന്നെടുക്കാനാവില്ല. ബംഗ്ലാദേശിലും പാകിസ്ഥാനിലും പീഡിപ്പിക്കപ്പെട്ട അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്ന ഒരു നിയമം മാത്രമാണ് സി.എ.എ എന്നും അദ്ദേഹം പറഞ്ഞു.

Sharjah city AG