Ultimate magazine theme for WordPress.

മലയാളം കമ്പ്യൂട്ടർ അക്ഷരങ്ങളുടെ പിതാവ് ഓർമ്മയായി

കൊച്ചി : തൊണ്ണൂറുകളുടെ പകുതിയോടുകൂടി രൂപംകൊണ്ട വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ലോകത്തുണ്ടാക്കിയ വിവരസാങ്കേതികവിദ്യാ വിപ്ലവത്തിലേക്ക് മലയാളഭാഷയെ കൈപിടിച്ചുകയറ്റിയ മലയാളം കമ്പ്യൂട്ടർ അക്ഷരങ്ങളുടെ പിതാവ് ഫാദർ ജോർജ് പ്ലാശ്ശേരി ഓർമയായി. തൊണ്ണൂറുകളുടെ അവസാനത്തോടുകൂടി രൂപംനൽകിയ പ്ലാശ്ശേരി ഫോണ്ട് എന്ന ഡിജിറ്റൽ അക്ഷരസഞ്ചയമാണ് അദ്ദേഹത്തെ ഈ വിശേഷണത്തിന് അർഹനാക്കിയത്.

അമേരിക്കയിലെ തന്റെ ഉന്നത പഠനകാലഘട്ടത്തിനുശേഷം തിരിച്ചുവന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സേവനം പൂർത്തിയാക്കി തൃശ്ശൂർ ജ്യോതി എഞ്ചിനീയറിങ് കോളേജിൽ നീണ്ട 21 വർഷക്കാലം ഈ നൂറ്റാണ്ടിലെ പുതുതലമുറ എഞ്ചിനീയറിങ് വിദഗ്ധരെ രൂപപ്പെടുത്തിയെടുക്കുന്നതിൽ വ്യാപൃതനായിരുന്നു അദ്ദേഹം.

Sharjah city AG