Ultimate magazine theme for WordPress.

ന്യൂ ഇന്ത്യ ദൈവസഭ കന്യാകുമാരി സെന്ററർ വാർഷികത്തിന് അനുഗ്രഹീത സമാപ്തി

 

കന്യാകുമാരി: ന്യൂ ഇന്ത്യ ദൈവസഭ കന്യകുമാരി സെന്ററിലെ സൺഡേസ്കൂൾ വാർഷികം ജനുവരി 26ന് കലയംകുളത്ത് നടന്നു. ന്യൂ ഇന്ത്യ ദൈവസഭ കൊല്ലം സെന്റർ ശുശ്രൂഷകനും, സൺഡേസ്കൂൾ കോഡിനേറ്ററുമായ പാസ്റ്റർ ലിജോ കെ ജോസഫ് വിശിഷ്ടാതിഥി ആയിരുന്നു. ” വേദനയുള്ള
വേതനമില്ലാത്ത
വേദഅദ്ധ്യപകരാണ് സൺഡേ സ്കൂൾ അദ്ധ്യപകർ എന്നിങ്ങനെ അർത്ഥവത്തായ ആപ്തവാക്യങ്ങളോടെ ആരംഭിച്ച തന്റെ പ്രഭാഷണം സൺഡേസ്കൂൾ കുട്ടികൾക്കും അധ്യാപകൻ മാർക്കും ശക്തമായ സന്ദേശം നൽകിയത് പ്രചോദനമായി. എല്ലാ കുഞ്ഞുങ്ങളെയും മുന്നോട്ടു വിളിച്ച് അവരുടെ തലയിൽ കൈവച്ച് പ്രത്യേകം പ്രാർത്ഥിച്ചു അനുഗ്രഹിപ്പാനും ഇടയായി. ഈ വാർഷിക സമ്മേളനത്തിൽ സെന്റർ തലത്തിൽ വിജയികളായ കുട്ടികളെയും, മെറിറ്റ് എക്സാമിൽ വിജയികളായ കുട്ടികൾക്കും ഫലകങ്ങളും, സാക്ഷ്യപത്രവും സമ്മാനിച്ചു.
ന്യൂ ഇന്ത്യ ദൈവസഭ നെയ്യാറ്റിൻകര സെന്റർ ശുശ്രൂഷകനും, സംസ്ഥാന ഉപദേശ സമിതി അംഗവുമായ പാസ്റ്റർ ടി.എ. തോമസ്, സെന്റർ സെക്രെട്ടറി പാസ്റ്റർ വി.ചാൾസ്, വൈ പിസി റീജണൽ സെക്രെട്ടറി പാസ്റ്റർ. ആർ. രാജൻ, സൺഡേസ്കൂൾ റീജണൽ സെക്രട്ടറി ബ്രദർ.ബെഞ്ചമിൻ ജോർജ് എന്നിവരും പങ്കെടുത്തു. ഈ വാർഷികത്തിൽ കുട്ടികളും അധ്യാപകന്മാരും മാതാപിതാക്കളുമായി 250ലധികം പേർ കൂടിയിരുന്നു. ഈ വാർഷികം തമിഴ്നാട് സൺഡേ സ്കൂളിന്റെ തുടക്കം കുറിപ്പാനിടയായി.

Sharjah city AG