Ultimate magazine theme for WordPress.

റിപ്പബ്ലിക് ദിനാഘോഷം: വിമാനങ്ങൾക്ക് നിയന്ത്രണം

 

ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജനുവരി 26 വരെ രാവിലെ 10.20നും ഉച്ചയ്‌ക്ക് 12.45നും ഇടയിൽ വിമാനങ്ങളുടെ ടേക്ക് ഓഫിനും ലാൻഡിങ്ങിനുമാണ് നിയന്ത്രണം.
വ്യോമസേനയുടെയും ബിഎസ്‌എഫിന്റെയും ഹെലികോ‌പ്റ്റുകൾക്കും, ഗവർണർമാർക്കും മുഖ്യമന്ത്രിമാർക്കുമായി കേന്ദ്രസർക്കാർ ഉപയോഗിക്കുന്ന ഹെലികോ‌പ്റ്ററുകൾക്കും നിയന്ത്രണം ബാധകമല്ല. റിപ്പബ്ലിക് ദിന ആഘോഷത്തിൽ പങ്കെടുക്കുന്നതിന് നിരവധി പ്രമുഖരാണ് ഇന്ത്യയിലേക്ക് വരുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ മുഖ്യാതിഥിയാകും.

Sharjah city AG