Ultimate magazine theme for WordPress.

ഇസ്രായേൽ സുരക്ഷിതമാകണമെങ്കിൽ ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കണം; മുൻ ഇസ്രായേൽ സുരക്ഷാ മേധാവി

ടെൽ അവീവ്: ഫലസ്‌തീനികൾക്ക് സ്വന്തമായി ഒരു രാഷ്ട്രമുണ്ടാകാതെ ഇസ്രായേലിനു സുരക്ഷയുണ്ടാകില്ലെന്ന് ഇസ്രായേൽ സുരക്ഷാ എജൻസി മുൻ മേധാവി ആമി അയലോൺ. ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാനുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കാൻ ഫതഹ് നേതാവ് മർവാൻ ബർഗൂതിയെ മോചിപ്പിക്കണമെന്നും ഗാർഡിയന് നൽകിയ അഭിമുഖത്തിൽ അയലോൺ പറഞ്ഞു. ഷിൻ ബെറ്റ് എന്നറിയപ്പെടുന്ന സുരക്ഷാ ഏജൻസിയുടെ മേധാവിയായിരുന്ന അയലോൺ ഇസ്രയേലിന്റെ നാവിക സേനയിൽ കമാൻഡറായും സേവനമനുഷ്ഠിച്ചിരുന്നു.

ഹമാസിനെ നശിപ്പിക്കുക എന്നത് റിയലിസ്റ്റിക്കായ സൈനിക ലക്ഷ്യമല്ലെന്നും നിലവിൽ ഗസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം ഹമാസിന് വലിയ രീതിയിൽ പിന്തുണ ലഭിക്കാൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് മുഴുവൻ ഫലസ്‌തീനികളെയുമല്ല പ്രതിനിധീകരിക്കുന്നത് എന്നും സ്വന്തമായി ഒരു രാജ്യത്തിന് അവർക്ക് അവകാശം ഉണ്ടെന്നും മിക്ക ഇസ്രേലികൾക്കും അംഗീകരിക്കാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Sharjah city AG